Sunday, January 12, 2014

MAMBAZHAKKALAM

മാമ്പഴക്കാലം



അങ്ങിനെ കൊതിയൂറും മാമ്പഴക്കാലം വരവായി.

മാങ്ങ പഴുക്കുന്നതിനുമുമ്പ് പച്ചമാങ്ങകൊണ്ട് ചില ചില്ലറ അഭ്യാസങ്ങള് ഇവിടെ പയറ്റുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇത് പയറ്റി നോക്കി ആര്ക്കെങ്ങിലും വയറില് നൊമ്പരമോ ഇളക്കമോ എന്തെങ്കിലും തോന്നിയാല് അതിന് ഈ ബ്ലോഗ്ഗര് ഉത്തരവാദി ആയിരിക്കുന്നതല്ല. അത് കൊതി, ആക്രാന്തം ഇവ മൂലം ഉണ്ടാകുന്നതാണ്.)

പച്ചമാങ്ങാ ചമ്മന്തി

ഇടത്തരം പച്ചമാങ്ങ (പുളിയുള്ളത് - മുറിക്കുമ്പോള് നാവിലുനിന്ന് വെള്ളം ഇറ്റിറ്റു വീഴുന്ന ടൈപ്പ്.) - 1
(തൊലി കളഞ്ഞു ചെറുതായി നുറുക്കിയത്)
ചുവന്നുള്ളി 4-5 ചുള
ജീരകം - ഒരു നുള്ള്
ചുകന്ന മുളക് ചുട്ടത് - 10 (എരിയണ്ടോര്ക്ക് കൂടുതല് ആവാം)
ഉപ്പ് - ധാരാളം

കല്ലിലോ മിക്സിയിലൊ ചുകന്ന മുളക് ആദ്യം ഒന്നരച്ച് അതിനോട് ബാക്കി ചേരുവകള് ചേര്ത്ത് നന്നായി ചതച്ചെടുക്കുക. വെള്ളം ഇല്ലാതെ അരച്ചെടുത്താല് ബെസ്റ്റ്. ഇച്ചിരി വെളിച്ചെണ്ണ ചേര്ത്ത് ഇളക്കിയാല് അടിപൊളി! കഞ്ഞി കുടിക്കാന് ഒന്നാന്തരം!

മാങ്ങാ പുളി

പച്ചമാങ്ങ തൊലി കളഞ്ഞ് ചതുരകഷ്നങ്ങളാക്കിയത് - 1
ചുവന്നുള്ളി - 8 ചുള
മുളകുപൊടി = 2 ടീസ്പൂണ്‍
മഞ്ഞള് പൊടി -1/4 ടീസ്പൂണ്‍
വെള്ളം - 2 കപ്പ്‌
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

അരവിന് :

     തേങ്ങ ചിരവിയത് - 1/2 കപ്പ്‌
     ജീരകം - 1/4 ടീസ്പൂണ്‍
     മഞ്ഞള് പൊടി - 1/4 ടീസ്പൂണ്‍

     (മൂന്നു ചേരുവകളും ഒന്നിച്ചാക്കി അരച്ചു വയ്ക്കുക.)


ചുവന്നുള്ളി ചതച്ചതു പൊടികളും വെള്ളവും ചേര്ത്ത് ഒന്ന് വേവുമ്പോള് മാങ്ങാ ചേർത്ത് വേവിക്കുക. ഇതിലേക്ക് അരവും പാകത്തിന് ഉപ്പും ചേര്ത്ത് തിള വരുമ്പോള് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ അണക്കുക.
കൊതിയൂറും മാങ്ങാപുളി റെഡി.

കുറിപ്പ് : തേങ്ങ അരച്ചതു ചെര്ക്കതെയും മാങ്ങാപുളി വയ്ക്കാം.
             ചുവന്നുള്ളിയോടൊപ്പം 6-8 ചക്കക്കുരു തൊലി കളഞ്ഞു നെടുകെ പിളര്ന്നതും ചേർത്ത് വേവിച്ചാൽ ഒന്നുകൂടി              അടിപൊളി.

ഉപയോഗക്രമം : ചുടുചോറില് അല്പ്പം മാങ്ങാപുളി ചേർത്ത് കുഴച്ചു ഉരുളയുരുട്ടി തൊണ്ട തൊടാതെ വിഴുങ്ങുക.

(പരീക്ഷിച്ചുനോക്കി വിവരത്തിനു കത്തിടണേ.)




Saturday, January 11, 2014

Sikhayude Visheshangal Rahulinteyum

ശിഖയുടെ  വിശേഷങ്ങള് -  രാഹുലിന്ടെയും

 

ശിഖക്ക് കല്യാണം കഴിക്കണം. ഒരു രാത്രി ഉറക്കത്തില്  എഴുന്നേറ്റിരുന്നു എനിക്കിപ്പോള്  കല്യാണം കഴിക്കണം എന്നുപറഞ്ഞു കരച്ചിലോടു കരച്ചിലായിരുന്നു. പിന്നെ എങ്ങിനെയൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു കിടത്തി ഉറക്കി. 

അയില  കൊതിച്ചിയാണ് ശിഖ. അതുകൊണ്ട് അവളെ വീടിനടുത്തുള്ള ഒരു മീങ്കാരന് കെട്ടിച്ചു കൊടുക്കാം എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ആളുടെ തലയില് മുടി അല്പം കുറവാണ്. എന്നാ തീരെ ഇല്ല എന്നല്ല. കുറച്ചൊക്കെ ഉണ്ട്. പീന്നെ ഒരു ത്രീ ഫോര്ത്ത് കള്ളി മുണ്ടാണ് ഉടുക്കുക. ഇത്തിരി വലിയ കുംഭയില് അത് ഉറപ്പിച്ചു നിറത്താന് ഒരു പച്ച ബെല്ടും ഉണ്ട്. ഷര്ട്ടിടില്ല എന്ന ഒരു ചെറിയ കുഴപ്പമെയുല്ലു. അതൊന്നും വലിയ പ്രശ്നം അല്ല.

ഏറ്റവും രസകരമായ കാര്യം ആളുടെ തോളിലെ കുട്ടയാണ്. ഒരു നീണ്ട മുളയുടെ രണ്ടറ്റങ്ങളിലും ഞാന്നുകിടക്കുന്ന രണ്ടു കുട്ടകള്. ഒരു കുട്ടയില്  നിറയെ മീനാണ്. മറ്റേതില്  തുലാസും കട്ടികളും പിന്നെ പണപ്പെട്ടിയും. ശിഖയുടെ ഡിമാന്റ്റ് രണ്ടാമത്തെ കുട്ടയില്  അവളെയും ഇരുത്തണം  എന്നാണ്. എന്നിട്ട് 'പൂയ് മീനേ അയില മത്തി കോര പൂയ് പെട പെടാ മീന് വേണോ മീന് ' എന്ന് ഉറക്കെ വിളിച്ചു കൂവി നാടൊട്ടുക്കും നടക്കണം! 

വാല് കഷണം : ഇന്നലെ രാത്രി ഉറങ്ങാന്  കിടന്നപ്പോ അവള് സ്വകാര്യം പറയ്യാ 'എനിക്ക് മീന്കാരനെ വേണ്ടച്ചാ, എനിക്കൊരു ഉണ്ണിക്കുട്ടേട്ടനെ കല്യാണം കഴിച്ചാ മതി' എന്ന്.

(ആരെങ്കിലും ചിത്രകാരന്മാര് ശിഖ മീന്കൊട്ടയിലിരിക്കുന്ന ചിത്രം വരച്ചു തരുമോ?)



രാഹുലിന്റെ കാര്യങ്ങള് എന്റ്യിറിലി ഡിഫെറന്ടാണ്. കക്ഷി ഏഷ്യാനെറ്റിലെ കൈലാസനാഥന്  കാണാന് രാത്രി ഉറക്കമിഴിച്ചിരിക്കുന്ന ആളാണ്. അതുകൊണ്ടാവാം ഇന്നലെ കല്യാണവീട്ടില് പോകുമ്പോള് അമ്മയോട് രഹസ്യം പറഞ്ഞത് 
'എനിക്ക് പാറ്വതി ദേവിയെപ്പോലത്തെ ഒരു പെണ്ണിനെ കല്യാണം കഴിച്ചു തരണം ' എന്ന്.
കല്യാണപ്പെണ്ണിനോട് കല്യാണം കഴിഞ്ഞാല് നെറ്റിയില് തൂക്കിയിട്ടിരിക്കുന്ന 'ആ സാധനം' ഊരി തരണേ എന്നുകൂടി ആവശ്യപ്പെട്ടു കക്ഷി!

അച്ഛമ്മയുടെ സാരിയും അമ്മയുടെ ആഭരണങ്ങളും അണിഞ്ഞ്‌ പാറ്വതീ ദേവി 
കളിക്കുകയാണ് കക്ഷി.

കൈലാസനാഥന്ടെയും മീന്കാരിയുടെയും വിശേഷങ്ങളുമായി വീണ്ടും കാണാം.