Sunday, January 12, 2014

MAMBAZHAKKALAM

മാമ്പഴക്കാലം



അങ്ങിനെ കൊതിയൂറും മാമ്പഴക്കാലം വരവായി.

മാങ്ങ പഴുക്കുന്നതിനുമുമ്പ് പച്ചമാങ്ങകൊണ്ട് ചില ചില്ലറ അഭ്യാസങ്ങള് ഇവിടെ പയറ്റുന്നു.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇത് പയറ്റി നോക്കി ആര്ക്കെങ്ങിലും വയറില് നൊമ്പരമോ ഇളക്കമോ എന്തെങ്കിലും തോന്നിയാല് അതിന് ഈ ബ്ലോഗ്ഗര് ഉത്തരവാദി ആയിരിക്കുന്നതല്ല. അത് കൊതി, ആക്രാന്തം ഇവ മൂലം ഉണ്ടാകുന്നതാണ്.)

പച്ചമാങ്ങാ ചമ്മന്തി

ഇടത്തരം പച്ചമാങ്ങ (പുളിയുള്ളത് - മുറിക്കുമ്പോള് നാവിലുനിന്ന് വെള്ളം ഇറ്റിറ്റു വീഴുന്ന ടൈപ്പ്.) - 1
(തൊലി കളഞ്ഞു ചെറുതായി നുറുക്കിയത്)
ചുവന്നുള്ളി 4-5 ചുള
ജീരകം - ഒരു നുള്ള്
ചുകന്ന മുളക് ചുട്ടത് - 10 (എരിയണ്ടോര്ക്ക് കൂടുതല് ആവാം)
ഉപ്പ് - ധാരാളം

കല്ലിലോ മിക്സിയിലൊ ചുകന്ന മുളക് ആദ്യം ഒന്നരച്ച് അതിനോട് ബാക്കി ചേരുവകള് ചേര്ത്ത് നന്നായി ചതച്ചെടുക്കുക. വെള്ളം ഇല്ലാതെ അരച്ചെടുത്താല് ബെസ്റ്റ്. ഇച്ചിരി വെളിച്ചെണ്ണ ചേര്ത്ത് ഇളക്കിയാല് അടിപൊളി! കഞ്ഞി കുടിക്കാന് ഒന്നാന്തരം!

മാങ്ങാ പുളി

പച്ചമാങ്ങ തൊലി കളഞ്ഞ് ചതുരകഷ്നങ്ങളാക്കിയത് - 1
ചുവന്നുള്ളി - 8 ചുള
മുളകുപൊടി = 2 ടീസ്പൂണ്‍
മഞ്ഞള് പൊടി -1/4 ടീസ്പൂണ്‍
വെള്ളം - 2 കപ്പ്‌
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

അരവിന് :

     തേങ്ങ ചിരവിയത് - 1/2 കപ്പ്‌
     ജീരകം - 1/4 ടീസ്പൂണ്‍
     മഞ്ഞള് പൊടി - 1/4 ടീസ്പൂണ്‍

     (മൂന്നു ചേരുവകളും ഒന്നിച്ചാക്കി അരച്ചു വയ്ക്കുക.)


ചുവന്നുള്ളി ചതച്ചതു പൊടികളും വെള്ളവും ചേര്ത്ത് ഒന്ന് വേവുമ്പോള് മാങ്ങാ ചേർത്ത് വേവിക്കുക. ഇതിലേക്ക് അരവും പാകത്തിന് ഉപ്പും ചേര്ത്ത് തിള വരുമ്പോള് കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് തീ അണക്കുക.
കൊതിയൂറും മാങ്ങാപുളി റെഡി.

കുറിപ്പ് : തേങ്ങ അരച്ചതു ചെര്ക്കതെയും മാങ്ങാപുളി വയ്ക്കാം.
             ചുവന്നുള്ളിയോടൊപ്പം 6-8 ചക്കക്കുരു തൊലി കളഞ്ഞു നെടുകെ പിളര്ന്നതും ചേർത്ത് വേവിച്ചാൽ ഒന്നുകൂടി              അടിപൊളി.

ഉപയോഗക്രമം : ചുടുചോറില് അല്പ്പം മാങ്ങാപുളി ചേർത്ത് കുഴച്ചു ഉരുളയുരുട്ടി തൊണ്ട തൊടാതെ വിഴുങ്ങുക.

(പരീക്ഷിച്ചുനോക്കി വിവരത്തിനു കത്തിടണേ.)




No comments: